ശ്രീനാഥ് ഭാസി ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

ശ്രീനാഥ് ഭാസി ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു. എക്‌സൈസ് സംഘം നിലവില്‍ ശ്രീനാഥ് ഭാസിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഇതേ തുടര്‍ന്നാണ് താരം ജാമ്യാപേക്ഷ പിന്‍വലിച്ചത്. നടന്റെ ഹര്‍ജി ഈ മാസം 22ന് പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ പിന്‍വലിച്ചത്. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.

ആലപ്പുഴയിൽ രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായായി പിടിയിലായ കണ്ണൂർ സ്വദേശിനി തസ്ലിമ സുൽത്താന നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നല്‍കാറുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

തസ്ലിമ സുൽത്താനയ്ക്കൊപ്പം ആലപ്പുഴ സ്വദേശി കെ. ഫിറോസി(26)നെയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ചില സിനിമാ താരങ്ങൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് സിനിമ നടൻമാർ ഇവരുമായി ചെയ്ത ചാറ്റുകളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇവ ശാസ്ത്രീയമായി പരിശോധിച്ച ശേഷമേ നടൻമാരെ ചോദ്യം ചെയ്യു എന്നും പോലീസ് എക്സൈസ് സംഘങ്ങൾ വ്യക്തമാക്കിയിരുന്നു. പിടിയിലായ രണ്ട് പ്രതികളും നിലവിൽ റിമാന്റിലാണ്.
<BR>
TAGS : SRINATH BASI
SUMMARY : Srinath Bhasi withdraws anticipatory bail in Alappuzha hybrid ganja case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *