കർണാടകയിൽ സ്വർണഖനനത്തിനായി പുതിയ രണ്ട് ഖനികൾ കൂടി

കർണാടകയിൽ സ്വർണഖനനത്തിനായി പുതിയ രണ്ട് ഖനികൾ കൂടി

ബെംഗളൂരു: കർണാടകയിൽ സ്വർണ ഖനനത്തിനായി പുതിയ രണ്ട് ഖനികളിൽ കൂടി പര്യവേഷണം തുടരുന്നതായി കൽക്കരി, ഖനി വകുപ്പ് മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണഖനിയായ കോലാർ ഗോൾഡ് ഫീൽഡ് (കെജിഎഫ്) നിലവിൽ പ്രവർത്തിക്കുന്നില്ല. പകരം രാജ്യത്തെ പ്രവർത്തനക്ഷമമായ ഏക സ്വർണ ഖനി റായ്ച്ചൂരിലെ ഹട്ടിയിലേതാണ്. ഇതിന് പുറമെയാണ് പുതിയ രണ്ട് ഖനികളിൽ കൂടി സംസ്ഥാനം പര്യവേഷണം നടക്കുന്നത്.

കില്ലർഹട്ടിയിലും ചിന്നികട്ടിയിലുമായാണ് പുതിയ ഖനികൾ ഉള്ളത്. 2024-25 ൽ കേന്ദ്ര സർക്കാർ നടത്തുന്ന നാഷണൽ മിനറൽസ് എക്സ്പ്ലോറേഷൻ ട്രസ്റ്റ് (എൻഎംഇടി) കമ്മീഷൻ ചെയ്യുന്ന അഞ്ച് സ്വർണ പര്യവേക്ഷണ പദ്ധതികളിൽ ഇവ രണ്ടും ഉൾപ്പെടുന്നുുണ്ട്. കില്ലർഹട്ടി സൈറ്റ് കോപ്പാൾ, റായ്ച്ചൂർ ജില്ലകളിൽ വ്യാപിച്ചുകിടക്കുമ്പോള്‍ ചിന്നിക്കട്ടി ഹാവേരി ജില്ലയിലാണ്. മറ്റ് മൂന്ന് പദ്ധതികള്‍ ജാർഖണ്ഡ്, ഒഡീഷ, ലഡാക്ക് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. കില്ലർഹട്ടി ബ്ലോക്കിൽ റക്കണൈസൻസ് സർവേ നടന്ന് വരികയാണെന്നും, ചിന്നിക്കട്ടി ബ്ലോക്കിലെ പര്യവേക്ഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

TAGS: KARNATAKA | GOLD
SUMMARY: Government digs for gold at two new sites in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *