കാവേരി കുടിവെള്ള കണക്ഷൻ എടുക്കാൻ ഇഎംഐ സേവനം ലഭ്യമാക്കി ബിഡബ്ല്യൂഎസ്എസ്ബി

കാവേരി കുടിവെള്ള കണക്ഷൻ എടുക്കാൻ ഇഎംഐ സേവനം ലഭ്യമാക്കി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: കാവേരി കുടിവെള്ള കണക്ഷൻ എടുക്കാൻ ഇഎംഐ സേവനം ലഭ്യമാക്കി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി). ഒറ്റത്തവണ പണമടച്ച് കണക്ഷൻ എടുക്കാൻ സാധിക്കാത്ത അപാർട്ട്മെന്റ്, കെട്ടിട ഉടമകൾക്കായാണ് ഇഎംഐ സേവനം ലഭ്യമാക്കുന്നത്. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് ബിഡബ്ല്യൂഎസ്എസ്ബി ചെയർമാൻ രാം പ്രസാദ് മനോഹർ പറഞ്ഞു.

ഏപ്രിൽ 15ന് ശേഷം ഇഎംഐ പദ്ധതി ആരംഭിക്കും. അടുത്ത രണ്ട് മാസത്തേക്ക് ഇഎംഐ രജിസ്ട്രേഷൻ പദ്ധതി നടപ്പാക്കും. സംരംഭത്തിന് കീഴിൽ, താമസക്കാർക്ക് 12 മാസ കാലയളവിൽ പ്രതിമാസ ഗഡുക്കളായി കാവേരി വാട്ടർ കണക്ഷന് പണമടയ്ക്കാം. മൊത്തം തുകയുടെ 20 ശതമാനം മുൻകൂർ അടയ്ക്കണം. ബാക്കി 80 ശതമാനം 12 മാസത്തിനുള്ളിൽ അടയ്ക്കാം. അപ്പാർട്ട്മെന്റ് അസോസിയേഷനുകൾക്കും വ്യക്തിഗത വീട്/കെട്ടിട ഉടമകൾക്കും മാത്രമേ ഇഎംഐ ഓപ്ഷന് അർഹതയുള്ളൂ.

TAGS: BENGALURU | BWSSB
SUMMARY: BWSSB introduces EMI option for Cauvery water connection

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *