കോട്ടയം നാട്ടകത്ത് വാഹനാപകടം; രണ്ട് മരണം, 3 പേർക്ക് ​ഗുരുതര പരുക്ക്

കോട്ടയം നാട്ടകത്ത് വാഹനാപകടം; രണ്ട് മരണം, 3 പേർക്ക് ​ഗുരുതര പരുക്ക്

കോട്ടയം: കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശപ്പിച്ചു.

ബെം​ഗളൂരുവിൽ നിന്ന് വരുന്ന കണ്ടെയ്നർ ലോറിയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. ചിങ്ങവനെ പോലീസ് എത്തി ജീപ്പ് സംഭവസ്ഥലത്ത് നിന്ന് മാറ്റി. അതിവേ​ഗത്തിലെത്തിയ ജീപ്പ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറിയിലുണ്ടായിരുന്ന കർണാടക സ്വദേശി പറഞ്ഞു. ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. ജീപ്പ് വെട്ടിപ്പൊളിച്ചാണ് ഇതിനുള്ളിലുള്ളവരെ പുറത്തെടുത്തത്.

<BR>

TAGS : ACCIDDENT, KOTTAYAM NEWS

SUMMARAY : Road accident in Kottayam; Two dead, 3 seriously injured

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *