സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചു; റിപ്ലിങ്ങിന്റെ സഹസ്ഥാപകനെതിരെ ആരോപണവുമായി മുന്‍ ഭാര്യ

സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചു; റിപ്ലിങ്ങിന്റെ സഹസ്ഥാപകനെതിരെ ആരോപണവുമായി മുന്‍ ഭാര്യ

ന്യൂഡല്‍ഹി: ടെക് സ്റ്റാര്‍ട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകന്‍ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ദിവ്യ ശശിധര്‍ രംഗത്ത്. സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിനു തന്നെ നിര്‍ബന്ധിച്ചതായി ദിവ്യ ആരോപിച്ചു. പ്രസന്ന നിരന്തരം ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ തന്നെ നിരീക്ഷിക്കാന്‍ വീട്ടില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചുവെന്നും ദിവ്യ ആരോപിച്ചു.

നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലേക്കു മാറ്റി താമസിപ്പിച്ചതായും ദിവ്യ പറഞ്ഞു. പ്രസന്ന ശങ്കറുമായുള്ള വിവാഹത്തെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം പേടിസ്വപ്നം എന്നാണ് ദിവ്യ വിശേഷിപ്പിച്ചത്. വിദേശത്ത് ഇവര്‍ നടത്തിയ പോരാട്ടത്തില്‍ നിന്നുള്ള നൂറുകണക്കിനു പേജുകളുള്ള കോടതി രേഖകള്‍, ഇമെയിലുകള്‍, ഫോട്ടോകള്‍ തുടങ്ങിയ രേഖകളാണു ദിവ്യയുടെ പക്കലുള്ള തെളിവുകള്‍. പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണ് പ്രസന്നയെന്ന് ദിവ്യ മുന്‍പും ചൂണ്ടിക്കാണിച്ചിരുന്നു.

പ്രസവശേഷം തന്നെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായും ദിവ്യ ആരോപിച്ചു. അതേസമയം ദിവ്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതാണ് പ്രസന്നയുടെ പ്രധാന ആരോപണം.

TAGS: NATIONAL
SUMMARY: Rippling’s Prasanna Sankar used to secretly film women, says wife Dhivya Sashidhar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *