നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക്

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മലയാളികളായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മംഗളൂരു കെപിടി ദേശീയപാത 66-ല്‍ എസ് കെ എസ് അപ്പാർട്ട്മെന്റിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. കാസറഗോഡ് കയ്യൂര്‍ പാലോത്തെ കെ ബാബുവിന്റെയും രമയുടെയും മകന്‍ ധനുര്‍വേദ്(19), പിണറായി പാറപ്രത്തെ ശ്രീജിത്തിന്റെയും കണ്ണൂര്‍ എ കെ ജി ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകന്‍ ടി എം സങ്കീര്‍ത്ത്(19), എന്നിവരാണ് മരിച്ചത്. ഷിബി ശ്യാം (19) മിനാണ് പരുക്കേറ്റത്.

കുംന്തിക്കാനയില്‍ നിന്ന് നഗരത്തിലേക്ക് പോവുകയായിരുന്നു മൂവരും. രണ്ടുപേരും അപകട സ്ഥലത്ത് വച്ച തന്നെ മരണപ്പെട്ടു. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട മൂവരും. സംഭവത്തില്‍ കദ്രി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
<BR>
TAGS : BIKE ACCIDENT | MANGALURU
SUMMARY : Two Malayali students die, one injured after losing control of bike and hitting divider

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *