കൃഷിയിടത്തിലെ കുളത്തിൽ കാൽ വഴുതി വീണ് സഹോദരിമാർ മരിച്ചു

കൃഷിയിടത്തിലെ കുളത്തിൽ കാൽ വഴുതി വീണ് സഹോദരിമാർ മരിച്ചു

ബെംഗളൂരു: കൃഷിയിടത്തിലെ കുളത്തിൽ കാൽ വഴുതി വീണ് സഹോദരിമാർ മരിച്ചു. ചിക്കബല്ലാപുര ജില്ലയിലെ ചേലൂർ താലൂക്കിലെ കുറപ്പള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. രാധ (17), സാഹിതി (14) എന്നിവരാണ് മരിച്ചത്. വേനൽക്കാല അവധിയായതിനാൽ സഹോദരിമാർ അമ്മയോടൊപ്പം കൃഷിഫാമിൽ ജോലി ചെയ്യാൻ എത്തിയതായിരുന്നു.

തുടർന്ന് കുളത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന പൈപ്പ് നന്നാക്കാൻ പോയപ്പോൾ രാധ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. രാധയുടെ ശബ്ദം കേട്ട് ഓടിയെത്തിയ സാഹിതി കുളത്തിലേക്ക് ഇറങ്ങി സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരുടെയും ജീവൻ നഷ്ടപ്പെട്ടു. സംഭവത്തിൽ ചിക്കബല്ലാപുര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

TAGS: KARNATAKA
SUMMARY: Girl siblings dead after falling into agricultural pond in Chikkaballapur village

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *