കണ്ണൂരില്‍ മിന്നല്‍ ചുഴലിക്കാറ്റ്; വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണ് വൻ നാശനഷ്ടം

കണ്ണൂരില്‍ മിന്നല്‍ ചുഴലിക്കാറ്റ്; വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണ് വൻ നാശനഷ്ടം

കണ്ണൂർ: മിന്നല്‍ ചുഴലിക്കാറ്റില്‍ കണ്ണൂരില്‍ വ്യാപക നാശനഷ്ടം. കണ്ണൂരിലെ പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിലാണ് മിന്നല്‍ ചുഴലിക്കാറ്റ് വീശിയത്. നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണിട്ടുണ്ട്. ചമ്പാട് മുതുവനായി മടപ്പുരയ്ക്ക് സമീപം വൻമരം വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണു.

മരം കടപുഴകിയതോടെ സ്ഥലത്ത് ഗതാഗത തടസമുണ്ടായി. വാഹനഗതാഗതം ഉള്‍പ്പെടെ തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പാനൂരില്‍ കൃഷിനാശം ഉണ്ടായതായാണ് വിവരം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശക്തമായ കാറ്റ് വീശിയത്.

TAGS : HURRICANE | KANNUR
SUMMARY : Hurricane in Kannur; Trees fell on houses, causing extensive damage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *