ഡിഗ്രി, ഡിപ്ലോമ യോഗ്യതക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി

ഡിഗ്രി, ഡിപ്ലോമ യോഗ്യതക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി

നാഷണല്‍ കാപിറ്റല്‍ റീജിയണ്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ (എന്‍സിആര്‍ടിസി) വിവിധ തസ്തികകളില്‍ അവസരം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) തുടർന്ന് മെഡിക്കല്‍ ഫിറ്റ്നസ് പരിശോധന എന്നിവ ഉള്‍പ്പെടുന്നതാണ് തിരഞ്ഞെടുപ്പ് രീതി. താല്‍പര്യമുള്ളവര്‍ നാഷണല്‍ ക്യാപിറ്റല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഏപ്രില്‍ 24ന് മുമ്പായി അപേക്ഷ നല്‍കണം.

നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനമാണ്. ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍, സിവില്‍ വിഭാഗങ്ങളില്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കും, എച്ച്‌ആര്‍, കോര്‍പറേറ്റ് ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളില്‍ അസിസ്റ്റന്റ് തസ്തികയിലേക്കും, ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ജൂനിയര്‍ മെയിന്റനർ തസ്തികയിലേക്കും, പ്രോഗ്രാമിങ് അസോസിയേറ്റ് തസ്തികയിലേക്കുമാണ് ഒഴിവുകളുള്ളത്.

തസ്തിക & ഒഴിവ്

എന്‍ആര്‍സിടിസിയില്‍ ജൂനിയര്‍ എഞ്ചിനീയര്‍, പ്രോഗ്രാമിങ് അസോസിയേറ്റ്, അസിസ്റ്റന്റ് എച്ച്‌ആര്‍, അസിസ്റ്റന്റ് കോര്‍പ്പറേറ്റ് ഹോസ്പിറ്റാലിറ്റി, ജൂനിയര്‍ മെയിന്റനര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ആകെ 72 ഒഴിവുകള്‍.

പ്രായപരിധി

25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങിയ സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭ്യമാണ്.

യോഗ്യത

ജൂനിയര്‍ എഞ്ചിനീയര്‍

ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ മെക്കാനിക്കല്‍/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ.

പ്രോഗ്രാമിങ് അസോസിയേറ്റ്

കമ്ബ്യൂട്ടര്‍ സയന്‍സ്/ ഐടിയില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി (സിഎസ്/ ഐടി)

അസിസ്റ്റന്റ് എച്ച്‌ആര്‍

ബിബിഎ/ ബിബിഎം

അസിസ്റ്റന്റ് കോര്‍പ്പറേറ്റ് ഹോസ്പിറ്റാലിറ്റി

ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം.

ജൂനിയര്‍ മെയിന്റനര്‍ (ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍)

ഇലക്‌ട്രീഷ്യന്‍/ ഫിറ്റര്‍ ട്രേഡില്‍ ഐടി ഐ.

ശമ്പളം

ജൂനിയര്‍ എഞ്ചിനീയര്‍: 22,800 രൂപമുതല്‍ 75,850 രൂപവരെ.

പ്രോഗ്രാമിങ് അസോസിയേറ്റ് : 22,800 രൂപമുതല്‍ 75850 രൂപവരെ.

അസിസ്റ്റന്റ് എച്ച്‌ആര്‍: 20250 രൂപമുതല്‍ 65500 രൂപവരെ.

അസിസ്റ്റന്റ് കോര്‍പ്പറേറ്റ് ഹോസ്പിറ്റാലിറ്റി: 20250 രൂപമുതല്‍ 65500 രൂപവരെ.

ജൂനിയര്‍ മെയിന്റനര്‍: 18250രൂപമുതല്‍ 59200 രൂപവരെ.

അപേക്ഷ

വിശദമായ വിജ്ഞാപനവും, അപേക്ഷ വിവരങ്ങളും

Home PAGE

എന്ന വെബ്‌സൈറ്റിലുണ്ട്. ലിങ്ക് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി ഏപ്രില്‍ 24ന് മുമ്പ് അപേക്ഷ നല്‍കുക.

TAGS : JOB VACCANCY
SUMMARY : Central government jobs for degree and diploma holders

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *