ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തി; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തി; രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ടു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്‌ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ സുമേഷ് ലാല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാത്രി പട്രോളിങ്ങിനിടെ വാഹനത്തിലിരുന്ന് മദ്യപിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

ഡ്യൂട്ടിയ്ക്ക് മദ്യപിച്ചെത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് നൈറ്റ് ഡ്യൂട്ടിക്കെത്തിയ പോലിസുകാരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഏപ്രില്‍ നാലിനാണ് നടപടിയ്ക്ക് ആധാരമായ സംഭവം നടന്നത്. സംഭവത്തില്‍ നാട്ടുകാര്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

ഇതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്കിടയിലൂടെ വാഹനം ഓടിച്ച്‌ കടന്നുകളയുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൂടാതെ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും പറഞ്ഞിരുന്നു.

TAGS : LATEST NEWS
SUMMARY : Two police officers suspended for coming drunk on duty

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *