റിപ്പോനിരക്ക് ആറു ശതമാനമാക്കി; ഭവന-വാഹന, വ്യക്തിഗത വായ്‌പ പലിശ കുറയും

റിപ്പോനിരക്ക് ആറു ശതമാനമാക്കി; ഭവന-വാഹന, വ്യക്തിഗത വായ്‌പ പലിശ കുറയും

ന്യൂഡല്‍ഹി: വീണ്ടും നിരക്ക് കുറച്ച് സാമ്പത്തിക വര്‍ഷത്തെ ആദ്യ പണനയം ആര്‍ബിഐ പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി. ആർബിഐയുടെ ആറംഗ പണനയ നിർമിതി സമിതിയുടേതാണ്‌ (മോണിറ്ററി പോളിസി കമ്മിറ്റി, എംപിസി) തീരുമാനം. ആർബിഐ ഗവർണർ സഞ്ജയ്‌ മൽഹോത്രയാണ്‌ റിപ്പോ നിരക്ക്‌ കുറച്ചതായി പ്രഖ്യാപിച്ചത്‌.

റിപ്പോ നിരക്ക്‌ കുറഞ്ഞതിന്റെ ഭാഗമായി ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും. ഫെബ്രുവരിയിൽ സഞ്ജയ്‌ മൽഹോത്ര ഗവർണറായി ചുമതലയേറ്റതിന്‌ ശേഷമുള്ള ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലും റിപ്പോ നിരക്ക്‌ 0.25 ശതമാനം കുറച്ചിരുന്നു.

പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അനിവാര്യമായ വളര്‍ച്ചയും കണക്കിലെടുത്താണ് തുടര്‍ച്ചയായി രണ്ടാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.70 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായി കുറയ്ക്കുകയും ചെയ്തു.
<BR>
TAGS : REPO RATE | INFLATION | RBI
SUMMARY : Repo rate made six percent

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *