മാസപ്പടി കേസ്; എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല, ഹര്‍ജി പുതിയ ബെഞ്ചിലേക്ക്

മാസപ്പടി കേസ്; എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല, ഹര്‍ജി പുതിയ ബെഞ്ചിലേക്ക്

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ
എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല. തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേസ് ഈമാസം 21 ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണം പൂർത്തിയായ സ്ഥിതിക്ക് പുതിയ ഹർജി നിലനിൽക്കുമോ എന്ന് കോടതി നിരീക്ഷിച്ചു.

കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. കേസ് നേരത്തെ പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദിന്റെ ബെഞ്ചിലേക്കാണ് കേസ് മാറ്റിയത്. സിഎംആർഎല്ലിന്റെ ആവശ്യം അനുസരിച്ചായിരുന്നു ബെഞ്ച് മാറ്റം. കേസിൽ ഇ ഡി കടന്നു വരികയാണെന്നും ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സിഎംആർഎല്ലിന് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു.

അതേസമയം മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്കെതിരെ ഇ.ഡി കേസെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നേരത്തെ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ കേസ് വരുമെന്ന് ഇഡി പറയുന്നു. കേസിൽ ടി. വീണയെ പ്രതിചേർത്ത് എസ്.എഫ്.ഐ.ഒ കുറ്റപത്രം സമർപ്പിച്ചിരുന്നു. സേവനം നൽകാതെ വീണ 2.7 കോടി കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
<br>
TAGS : VEENA VIJAYAN | SFIO
SUMMARY : No stay of SFIO proceedings, appeal to new bench

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *