ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണക്കിരീടം

ഗുരുവായൂരപ്പന് വഴിപാടായി 36 പവന്റെ സ്വര്‍ണക്കിരീടം

തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമർപ്പിച്ച്‌ തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തൻ. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി. മാനേജര്‍മാരായ കെ.രാമകൃഷ്ണന്‍, കെ.കെ.സുഭാഷ്, സി.ആര്‍. ലെജുമോള്‍, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ സന്നിഹിതരായി.

കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. സമര്‍പ്പണശേഷം ദര്‍ശനം കഴിഞ്ഞുവന്ന കുലോത്തുംഗനും കുടുംബത്തിനും കളഭം, കദളിപ്പഴം, പഞ്ചസാര, ചാര്‍ത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ശ്രീഗുരുവായൂരപ്പന്റെ പ്രസാദകിറ്റ് നല്‍കി.

TAGS : GURUVAYUR TEMPLE
SUMMARY : 36 Pawan’s golden crown as an offering to Guruvayoorappan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *