സബ്സിഡി സാധനങ്ങൾക്കൊപ്പം കിടിലൻ ഓഫറുകളും വിലക്കുറവും; സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ നാളെ മുതൽ

സബ്സിഡി സാധനങ്ങൾക്കൊപ്പം കിടിലൻ ഓഫറുകളും വിലക്കുറവും; സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ നാളെ മുതൽ

തിരുവനന്തപുരം: സപ്ലൈകോ വിഷു-ഈസ്റ്റർ ഫെയർ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30 ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ആന്‍റണി രാജു എംഎൽഎ അധ്യക്ഷനാവും. ഡെപ്യൂട്ടി മെയൽ, കൗൺസലിൽ, സപ്ലൈകോ ചെർമാൻ, മനേജിങ് ഡയറക്‌ടർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

ഏപ്രിൽ 19 വരെയാണ് വിഷു-ഈസ്റ്റർ ഫെയർ നടക്കുക. എല്ലാ താലൂക്കിലേയും പ്രധാന വിൽപ്പന ശാല സപ്ലൈകോയിലാവും ഫെയർ സംഘടിപ്പിക്കുക. ഏപ്രിൽ 14 വിഷു, ഏപ്രിൽ 18 ദുഃഖ വെള്ളി ദിവസങ്ങളിലൊഴിച്ച് ബാക്കി എല്ലാ ദിവസവും ഫെയറുകൾ തുറന്നു പ്രവർത്തിക്കും.

13 ഇന സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ നാല്‍പതിലധികം സാധനങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളുമാണ് നല്‍കുന്നത്. സബ്സിഡി സാധനങ്ങൾക്ക് പുറമേ, തിരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നൽകുന്നുണ്ട്.
<BR>
TAGS : SUPPLYCO
SUMMARY : Great offers and discounts on subsidized goods; Supplyco Vishu-Easter Fair from tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *