പിയു പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കി മലയാളി സംഘടനകളുടെ കോളേജുകള്‍
▪️ ഫയല്‍ ഫോട്ടോ

പിയു പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കി മലയാളി സംഘടനകളുടെ കോളേജുകള്‍

ബെംഗളൂരു: സംസ്ഥാനത്തെ രണ്ടാംവർഷ പിയു പരീക്ഷയിൽ 73.45 ശതമാനം വിജയം. പരീക്ഷ എഴുതിയ 6.37 വിദ്യാർഥികളിൽ 4.68 ലക്ഷം വിദ്യാർഥികൾ വിജയിച്ചു.. 93.90 ശതമാനം വിജയം സ്വന്തമാക്കി ഉടുപ്പി ജില്ല ഒന്നാം സ്ഥാനത്ത് എത്തി. 48.45. ശതമാനം നേടിയ യാതൊരു ജില്ലയാണ് വിജയശതമാനത്തിൽ ഏറ്റവും പിന്നിൽ. ബെംഗളൂരുവിലെ മലയാളി സംഘടനകള്‍ക്ക് കീഴിലുള്ള കോളേജുകളും മികച്ച വിജയം നേടി.

കൈരളി നികേതൻ എജുക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള ഇന്ദിരാനഗർ പിയു കോളേജിൽ വിജയം 95.33 ശതമാനമാണ്. കൊമേഴ്‌സ് വിഭാഗത്തിൽ സെറീന എഡ്വേഡ് (95 ശതമാനം), പി. അജയ് കുമാർ (94.66 ശതമാനം), പി.കെ. സ്മൃതി (94 ശതമാനം) എന്നിവർ മികച്ചവിജയം നേടി. കൈരളി നികേതൻ പിയു കോളേജ് 65 ശതമാനം വിജയം നേടി. കൊമേഴ്‌സ് വിഭാഗത്തിൽ വി. പ്രജ്ജ്വൽ (92.5ശതമാനം) ഒന്നാമതെത്തി.

കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി കോളേജ് രണ്ടാം വർഷ പിയു പരീക്ഷയിൽ മികച്ച വിജയം നേടി. കോമേഴ്സ് വിഭാഗത്തിൽ 93 ശതമാനമാണ് വിജയം. ജയശ്രീ (528 മാർക്ക്) ഒന്നാം സ്ഥാനം നേടി. ജനനി (526), സാറാ ഫാത്തിമ (524) മൂന്നാം സ്ഥാനവും നേടി. സയൻസ് വിഭാഗത്തിൽ 89 ശതമാനമാണ് വിജയം. അഭിജയ് മധുസൂദനൻ (570) ഒന്നാംസ്ഥാനം നേടി. ടെറൻസ് പോൾ (555), യു. രമ്യ (542) മൂന്നാം സ്ഥാനവും എൻ. വിഘ്നേഷ് (541) നാലാം സ്ഥാനവും നേടി.

ജാലഹള്ളി അയ്യപ്പ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള സന്തോഷ നഗർ അയ്യപ്പ കോമ്പോസിറ്റ് കോളേജിലെ സയൻസ് വിഭാഗത്തിൽ നിന്നുള്ള 92% പേർ പി യു പരീക്ഷയിൽ വിജയം നേടി. 10 പേർക്കാണ് ഡിസ്റ്റിങ്ഷൻ ലഭിച്ചത്. കൊമേഴ്സ് വിഭാഗത്തിൽ 78.57 ശതമാനം പേർ വിജയിച്ചു. സയൻസിൽ എസ് ശ്രീലക്ഷ്മി (566), എച്ച് എൻ ഹേമാവതി (555) ആര്‍ വരുൺ (542)എന്നിവരും കൊമേഴ്സ് വിഭാഗത്തിൽ നിഖില്‍ ഗൗഡ (557) പീറ്റർ മാത്യു ഫിലിപ്പ് (496), എംഎൻ മുഹമ്മദ് ഷാഹുൽ (496) എന്നിവരും മികച്ച വിജയം സ്വന്തമാക്കി.
<br>
TAGS : PU RESULT
SUMMARY : Best in PU Exam: Colleges of Malayalam organizations have achieved excellent results

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *