വിമാനം ലാൻഡ് ചെയ്‌തതിന് പിന്നാലെ പൈലറ്റ് മരിച്ചു

വിമാനം ലാൻഡ് ചെയ്‌തതിന് പിന്നാലെ പൈലറ്റ് മരിച്ചു

ന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ചു. ശ്രീനഗറില്‍ നിന്നുള്ള വിമാനം ഡല്‍ഹിയില്‍ ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷമായിരുന്നു സംഭവം.

വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയായിരുന്നു. കാബിനിനുള്ളില്‍ ഛർദിച്ച പൈലറ്റിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവനക്കാരന്റെ മരണത്തില്‍ എയർ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികൃതരുമായി ചേർന്ന് പൈലറ്റിന്റെ കുടുംബാംഗങ്ങള്‍ക്ക് സാധ്യമായ സഹായമെല്ലാം ചെയ്യുമെന്നും വിമാന കമ്പനി അറിയിച്ചു.

TAGS : AIR INDIA
SUMMARY : Pilot dies after plane lands

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *