പൂക്കോട് സിദ്ധാര്‍ത്ഥന്റെ മരണം: 19 വിദ്യാര്‍ഥികളെ പുറത്താക്കി സര്‍വകലാശാല

പൂക്കോട് സിദ്ധാര്‍ത്ഥന്റെ മരണം: 19 വിദ്യാര്‍ഥികളെ പുറത്താക്കി സര്‍വകലാശാല

പൂക്കോട് ക്യാമ്പസിലെ വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ വിദ്യാർഥികളെ പുറത്താക്കി കേരള വെറ്ററിനറി സർവകലാശാല. പ്രതികളായ 19 വിദ്യാർഥികളെയാണ് സർവകലാശാല പുറത്താക്കിയത്. പ്രതികളായ 19 വിദ്യാർഥികള്‍ കുറ്റക്കാരാണെന്ന് യൂണിവേഴ്സിറ്റിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വിദ്യാർഥികള്‍ക്കെതിരായ നടപടി വെറ്ററിനറി സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു. സിദ്ധാർത്ഥന്റെ അമ്മ എംആർ ഷീബ നല്‍കിയ ഹർജിയിലാണ് മറുപടി. മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നേടിയത് ചോദ്യം ചെയ്തായിരുന്നു സിദ്ധാർത്ഥന്റെ അമ്മ ഹർജി നല്‍കിയത്.

TAGS : SIDHARTH DEATH CASE
SUMMARY : Pookode Siddharth’s death: University expels 19 students

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *