പരിഭ്രാന്തി വേണ്ട! സൈറണ്‍ മുഴങ്ങിയേക്കാം; ഒരേ സമയം 24 സ്ഥലങ്ങളില്‍ നാളെ മോക്ക് ഡ്രില്‍

പരിഭ്രാന്തി വേണ്ട! സൈറണ്‍ മുഴങ്ങിയേക്കാം; ഒരേ സമയം 24 സ്ഥലങ്ങളില്‍ നാളെ മോക്ക് ഡ്രില്‍

കൊച്ചി: ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രില്‍ സംഘടിപ്പിക്കും.

സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളില്‍ ഒരേ സമയം മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. മുമ്പ് നിശ്ചയിച്ചതില്‍ നിന്ന് വിഭിന്നമായി ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം പരിഗണിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ചില സാങ്കേതിക കാരണങ്ങളാല്‍ കണ്ണൂർ ജില്ലയിലെ മാപ്പിള ബേ ഹാർബറിനു പകരമായി മുഴപ്പിലങ്ങാട് ബീച്ച്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദുരന്ത പ്രതികരണ തയ്യാറെടുപ്പില്‍ നിർണ്ണായകമാണ് മോക്ക്ഡ്രില്‍ എക്സർസൈസുകള്‍. നിലവില്‍ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതല്‍ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികള്‍ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും.

TAGS : LATEST NEWS
SUMMARY : Don’t panic! Siren may sound; Mock drill tomorrow at 24 locations simultaneously

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *