ദളിത് വിദ്യാർഥിയെ ആർത്തവത്തിന്റെ പേരിൽ ക്ലാസ്മുറിയ്ക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ

ദളിത് വിദ്യാർഥിയെ ആർത്തവത്തിന്റെ പേരിൽ ക്ലാസ്മുറിയ്ക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ

ചെന്നൈ: കോയമ്പത്തൂരിൽ ആർത്തവമുള്ള വിദ്യാർഥിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷയെഴുതിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. എട്ടാംക്ലാസ് വിദ്യാർഥിനിയുടെ മാതാപിതാക്കളാണ് സ്വകാര്യ സ്കൂളിനെതിരെ പരാതി നൽകിയത്. തുടർച്ചയായി രണ്ട് ദിവസം പട്ടികജാതിക്കാരിയായ കുട്ടിയെ സ്റ്റെപ്പിൽ ഇരുത്തി പരീക്ഷ എഴുതിച്ചെന്നാണ് പരാതി. തുടര്‍ന്ന് അന്വേഷണവിധേയമായി പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു.

പെൺകുട്ടിയുടെ അമ്മ സ്കൂളിൽ എത്തിയപ്പോഴാണ് മകൾ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്. ആർത്തവം കാരണം വിദ്യാർഥിയെ ക്ലാസ്മുറിയിലെ തന്നെ ഒരു ഇരിപ്പിടത്തിൽ തനിയെ ഇരുത്തണമെന്ന് മാതാപിതാക്കൾ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ പെൺകുട്ടിയെ ക്ലാസ് മുറിയിൽ കയറ്റാൻ അനുവദിക്കാതെ പുറത്തിരുത്തി പരീക്ഷ എഴുതിക്കുകയായിരുന്നു.

സ്കൂൾ അധിക‍ൃതരുടെ പ്രവൃത്തിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. സംഭവത്തിൽ പൊള്ളാച്ചി എ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
<BR>
TAGS : CASTE DISCRIMINATION  |  COIMBATORE
SUMMARY : Dalit student expelled from classroom for menstruation; Suspension of Principal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *