ഖനന അഴിമതി; സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

ഖനന അഴിമതി; സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

ബെംഗളൂരു: ഖനന അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട കർണാടക ഗവർണർക്ക് കത്ത്. സാമൂഹിക പ്രവർത്തകൻ എച്ച്. രാമമൂർത്തി ഗൗഡയാണ് ഗവർണർ തവർചന്ദ് ഗെലോട്ടിന് കത്തയച്ചത്. 2015ൽ എട്ട് ഖനന പാട്ടക്കരാറുകൾ പുതുക്കുന്നതിനായി സിദ്ധരാമയ്യ 500 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ലേല വ്യവസ്ഥ തിരഞ്ഞെടുക്കുന്നതിനുപകരം, അന്ന് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ, ഖനന ലൈസൻസുകൾ പുതുക്കാൻ തീരുമാനിച്ചിരുന്നു.

അവയിൽ ചിലത് ഖനന അഴിമതിയിൽ അന്വേഷണം നേരിടുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ഈ തീരുമാനം വലിയ തോതിലുള്ള അഴിമതിക്ക് വഴിയൊരുക്കുക മാത്രമല്ല, സംസ്ഥാന ഖജനാവിന് 5,000 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചതായും കത്തിൽ ആരോപിച്ചു. പാട്ടക്കരാർ പുതുക്കിയതിന് ശേഷം മുഖ്യമന്ത്രിയുടെ ആസ്തിയിൽ കുത്തനെയുള്ള വർദ്ധനവ് ഉണ്ടായതായും ഗൗഡ ആരോപിച്ചിട്ടുണ്ട്. മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണം.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Activist seeks governor’s nod to prosecute CM Siddaramaiah for granting mining leases in 2015

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *