പോപ്പുലര്‍ ഫ്രണ്ട് മിന്നൽ ഹർത്താൽ; നാശനഷ്ടത്തില്‍ നടപടിയെടുത്ത് ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് മിന്നൽ ഹർത്താൽ; നാശനഷ്ടത്തില്‍ നടപടിയെടുത്ത് ഹൈക്കോടതി

എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ നാശനഷ്ടത്തില്‍ നടപടിയെടുത്ത് ഹൈക്കോടതി. ഹർത്താൽ നടത്തിയ പിഎഫ്‌ഐ നേതാക്കളുടെ കണ്ട് കെട്ടിയ സ്വത്ത് വകകള്‍ വിറ്റ് നഷ്ടപരിഹാരം ഈടാക്കണമെന്ന് കോടതി. 3,94,97,000 രൂപ ഈടാക്കാൻ ആണ് ഉത്തരവ്. പോപ്പുലർ ഫ്രണ്ടിൻ്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ഭാരവാഹികളുടെ സ്വത്ത് വകകൾ വിറ്റ് ഈടാക്കാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.

ക്ലെയിം കമ്മീഷണര്‍ കണക്കാക്കിയ തുകയ്ക്ക് ആനുപാതികമായി സ്വത്ത് വില്‍പ്പന നടത്തണം. ആറാഴ്ച്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി.
<BR>
TAGS : POPULAR FRONT
SUMMARY : Popular Front Strike; High Court order to recover damages by selling the assets of the organization

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *