ഐപിഎല്ലിൽ ചെന്നൈയെ നയിക്കാൻ വീണ്ടും ധോണി; റിതുരാജിന് ഈ സീസൺ നഷ്ടമാകും

ഐപിഎല്ലിൽ ചെന്നൈയെ നയിക്കാൻ വീണ്ടും ധോണി; റിതുരാജിന് ഈ സീസൺ നഷ്ടമാകും

ചെന്നൈ: ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. കൈമുട്ടിന് ഒടിവ് സംഭവിച്ച് ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദിന് പകരം മഹേന്ദ്ര സിങ് ധോണി ഇനിയുള്ള മല്‍സരങ്ങളില്‍ ടീമിനെ നയിക്കുമെന്ന് സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് സ്ഥിരീകരിച്ചു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിന് കൈമുട്ടിനു പരുക്കേറ്റത്. താരത്തിന് ഈ സീസണിൽ ഇനി ഒരു മത്സരത്തിലും കളിക്കാൻ സാധിക്കില്ല.

അതേസമയം ഐപിഎലില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ ധോണിക്കെതിരെ വിമർശനമുയരുന്നതിടെയാണു ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്. 5 തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിരീടത്തിലേയ്ക്ക് നയിച്ച നായകനാണ് ധോണി. 2023ലാണ് അവസാനമായി ധോണിയ്ക്ക് കീഴിൽ ചെന്നൈ കിരീടം ചൂടിയത്. ഇതിന് ശേഷം ധോണി റിതുരാജ് ഗെയ്ക്വാദിന് ക്യാപ്റ്റൻസി കൈമാറുകയായിരുന്നു.

2010, 2011, 2018, 2021, 2023 എന്നീ സീസണുകളിലാണ് ധോണിയ്ക്ക് കീഴിൽ ചെന്നൈ ചാമ്പ്യൻമാരായത്.  ഇതുവരെ 235 മത്സരങ്ങളില്‍ ധോണി സിഎസ്‌കെയെ നയിച്ചിട്ടുണ്ട്. ഈ സീസണിന് ശേഷം ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്നാണ് കരുതപ്പെടുന്നത്.
<BR>
TAGS : IPL | MS DHONI
SUMMARY : Dhoni to lead Chennai in IPL again; Rituraj will miss this season

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *