കരഗ ഉത്സവം; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

കരഗ ഉത്സവം; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: കരഗ ഉത്സവത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഏപ്രിൽ 12, 13 തീയതികളിലാണ് നിയന്ത്രണം. അവന്യൂ റോഡ്, കെആർ മാർക്കറ്റ് സർക്കിൾ, കോട്ടൺപേട്ട്, കെജി റോഡ്, ചിക്പേട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ വാഹനഗതാഗതം നിരോധിക്കും.

യാത്രക്കാർക്ക് മാർക്കറ്റ് സർക്കിൾ മുതൽ കെജി റോഡ്, ആനന്ദ് റാവു സർക്കിൾ മുതൽ മജസ്റ്റിക് വരെയും, ആർക്കോട്ട് ശ്രീനിവാസചാർ സ്ട്രീറ്റ് മുതൽ സിസിബി ജംഗ്ഷൻ, മെഡിക്കൽ ജംഗ്ഷൻ, മിനർവ സർക്കിൾ, ജെസി റോഡ് മുതൽ ടൗൺ ഹാൾ വരെയും, ശാന്തല ജംഗ്ഷൻ മുതൽ ഖോഡയ് ജംഗ്ഷൻ, ഹൻസെ മാര ജംഗ്ഷൻ, ടാങ്ക് ബണ്ട് റോഡ് മുതൽ മൈസൂരു റോഡ് വരെയുമില്ല ബദൽ റോഡുകൾ ഉപയോഗിക്കാമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restricted in Bengaluru amid karaga festival

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *