യുഎസിൽ നദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 6 മരണം; മരിച്ചത് സീമെൻസ് സിഇഒയും കുടുംബവുമെന്ന് റിപ്പോർട്ട്

യുഎസിൽ നദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 6 മരണം; മരിച്ചത് സീമെൻസ് സിഇഒയും കുടുംബവുമെന്ന് റിപ്പോർട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഹഡ്സണ്‍ നദിയില്‍ ടൂറിസ്റ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 6 പേര്‍ മരിച്ചു. ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്. അപകടത്തിൽ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സ്പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും അദ്ദേഹത്തിന്റെ കുടുംബവും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

അപകട സ്ഥലത്ത് വച്ച് 4 പേരും രക്ഷാ ദൗത്യത്തിന് കൊണ്ട് പോകും വഴിയിൽ 2 പേരും വച്ച് മരിക്കുകയായിരുന്നു. 6 പേരെയും നദിയിൽ നിന്ന് കണ്ടെത്തിയെങ്കിലും ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് മേയർ എറിക് ആഡംസ് പറഞ്ഞു. വളരെ ദാരുണമായ അപകടമാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേ‌‍‌ർത്തു.

സംഭവം നടന്നതോടെ ന്യൂയോർക്കിൽ നിന്നും ന്യൂജേഴ്‌സിയിൽ നിന്നുമുള്ള പൊലീസ് സന്നാഹവും അഗ്നിശമന സേനാ കപ്പലുകളും സ്ഥലത്തെത്തിയിരുന്നു. മോശം കാലാവസ്ഥ കാരണം പൈലറ്റിന് ഹെലികോപ്റ്റ‌ർ നിയന്ത്രിക്കാൻ കഴിയാതിരുന്നതാണ് അപകട കാരണമെന്ന് NBC4 ചാനൽ റിപ്പോർട്ട് ചെയ്തു. ന്യൂയോർക്കിൽ കനത്ത മേഘാവൃതമായിരുന്നു കാലാവസ്ഥ.

അപകട സമയത്ത് വിമാനത്തിൽ നിന്ന് ഒരു റോട്ടർ ബ്ലേഡ് അഴിഞ്ഞുപോയത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലും വിമാനത്തിന്റെ ഭാഗങ്ങൾ പൊട്ടിപ്പോകുന്നതും ഹെലികോപ്റ്റർ നദിയിലേക്ക് വീഴുന്നതും കാണാം.

TAGS : HELICOPTER CRASH
SUMMARY : 6 dead in helicopter crash in US river; It is reported that the deceased was the CEO of Siemens and his family

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *