ശക്തമായ കടല്‍ ക്ഷോഭം; വര്‍ക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

ശക്തമായ കടല്‍ ക്ഷോഭം; വര്‍ക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

തിരുവനന്തപുരം: ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് തിരുവനന്തപുരം വർക്കല പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് വീണ്ടും തകർന്നു. ഇന്ന് പുലർച്ചെയോടെയുണ്ടായ ശക്തമായ കടൽ ക്ഷോഭത്തിലാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് തകർന്നത്. ശക്തമായ തിരമാലകളില്‍പ്പെട്ടു തകർന്ന ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേയ്ക്ക് ഒഴുകി പോയി. ഒരുവർഷം മുമ്പ് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന അതേ സ്ഥാനത്താണ് സുരക്ഷാ പഠനത്തിനെന്ന പേരില്‍ വീണ്ടും സ്ഥാപിച്ചത്.

കോഴിക്കോട് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനാവശ്യങ്ങള്‍ക്കായാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് പുനഃസ്ഥാപിക്കുന്നതെന്ന ബോർഡ് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : Strong sea waves; Floating bridge in Varkala collapses

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *