യുവതിയെ ഫോണില്‍ വിളിച്ച്‌ മുത്തലാഖ് ചൊല്ലിയതായി പരാതി

യുവതിയെ ഫോണില്‍ വിളിച്ച്‌ മുത്തലാഖ് ചൊല്ലിയതായി പരാതി

മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവ് ഫോണില്‍ വിളിച്ച്‌ മുത്തലാഖ് ചൊല്ലി. ഒന്നര വർഷം മുമ്പ് വിവാഹിതയായ യുവതിയെയാണ് മുത്തലാഖ് ചൊല്ലിയത്. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി ബീരാന്‍ കുട്ടിക്കെതിരെ യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. വിവാഹ സമയത്ത് നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടിയില്ലെന്നും പരാതിയില്‍ പറയുന്നു.

ദമ്പതികള്‍ക്ക് പതിനൊന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. കുഞ്ഞ് ജനിച്ചശേഷം ഇയാള്‍ ഭാര്യയെ കാണാന്‍ പോയിട്ടില്ല. കഴിഞ്ഞ ദിവസം ഇയാള്‍ യുവതിയുടെ പിതാവിനെ വിളിച്ച്‌ മകളെ മുത്തലാഖ് ചൊല്ലിയിരിക്കുന്നുവെന്നും പറഞ്ഞ് ബന്ധം ഉപേക്ഷിച്ചു. രോഗിയായ മകളെയാണ് തനിക്ക് വിവാഹം കഴിച്ചുതന്നതെന്നും തന്നെ കബളിപ്പിച്ചെന്നുമൊക്കെ ഇയാള്‍ യുവതിയുടെ അച്ഛനോട് ഫോണിലൂടെ പറഞ്ഞു.

മുമ്പ് യുവതിക്ക് ബോധക്ഷയം ഉണ്ടായിരുന്നു. അന്ന് ആശുപത്രിയിലാക്കി. അതിനുശേഷമാണ് ഭാര്യ ഇനി വേണ്ടെന്ന് വീരാന്‍കുട്ടി തീരുമാനിച്ചതെന്നാണ് വിവരം. വനിതാ കമ്മിഷനും പോലീസിനും പരാതി നല്‍കുമെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Complaint that a woman was called and triple talaq over the phone

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *