രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ ബെംഗളൂരുവിൽ തുറന്നു

രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ ബെംഗളൂരുവിൽ തുറന്നു

ബെംഗളൂരു: സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യ സൈബർ കമാൻഡ് സെന്റർ ബെംഗളൂരുവിൽ തുറന്നു. സംസ്ഥാനത്തുടനീളമുള്ള സൈബർ കുറ്റകൃത്യങ്ങളുടെ വർധനവ് പരിഹരിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. സൈബർ തട്ടിപ്പ്, ഹാക്കിംഗ്, ഐഡന്റിറ്റി മോഷണം, ഓൺലൈൻ ബ്ലാക്ക്മെയിലിങ്, സെക്‌സ്‌ടോർഷൻ, ഡീപ്ഫേക്ക് സംബന്ധമായ കുറ്റകൃത്യങ്ങൾ, ഡാറ്റാ ലംഘനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ ഭീഷണികളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

രാജ്യത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ ഏകദേശം 20 ശതമാനം കർണാടകയിലാണ്. സൈബർ കമാൻഡ് ഡയറക്ടർ ജനറൽ റാങ്കിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക. സംസ്ഥാനത്തുടനീളമുള്ള 43 സിഇഎൻ (സൈബർ, ഇക്കണോമിക്, നാർക്കോട്ടിക്) പോലീസ് സ്റ്റേഷനുകൾ ഇനിമുതൽ നിയുക്ത സൈബർ കുറ്റകൃത്യ യൂണിറ്റുകളായി പ്രവർത്തിക്കും.

TAGS: KARNATAKA | CYBER CRIME
SUMMARY: Karnataka sets up India’s first Cyber Command Centre to tackle surge in cybercrimes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *