കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ

കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേ‍ർക്ക് ഭക്ഷവിഷബാധയേറ്റതായി പരാതി. കോട്ടയം ഇരുപത്തിയാറാം മൈലിലെ ഫാസ് എന്ന ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവ‍ർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോ​ഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി.

പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോ​ഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ഹെൽത്ത് കാർഡില്ലാതെയാണ് ജീവനക്കാ‍ർ ജോലി ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്ക് ശേഷം ഹോട്ടലിനെതിരെ നടപടിയെടുത്തേക്കും. ഹോട്ടൽ താത്കാലികമായ അടച്ചുപൂട്ടുന്നതിന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
<BR>
TAGS : FOOD POISONING | KOTTAYAM NEWS
SUMMARY : 15 people got food poisoning after eating the gourd

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *