ഐഎസ്എൽ; മോഹൻ ബഗാൻ – ബെംഗളൂരു കലാശപ്പോര് ഇന്ന്

ഐഎസ്എൽ; മോഹൻ ബഗാൻ – ബെംഗളൂരു കലാശപ്പോര് ഇന്ന്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 11-ാം സീസൺ ഫൈനൽ മാച്ച് ഇന്ന്. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റ്സ് – ബെംഗളൂരു എഫ്സി ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ശനിയാഴ്ച രാത്രി 7.30-നാണ് കിരീടപോരാട്ടത്തിന് ഇരുടീമുകളും ഇറങ്ങുന്നത്. സീസണിൽ രണ്ടുതവണ മുഖാമുഖം വന്നപ്പോൾ ഓരോ ജയംവീതം ഇരുടീമുകളും നേടിയിരുന്നു. സൂപ്പർലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്സ് ഷീൽഡും ഐഎസ്എൽ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. കഴിഞ്ഞ സീസണിൽ ഷീൽഡ് നേടിയ ബഗാൻ ഫൈനലിൽ കളിച്ചെങ്കിലും മുംബൈ സിറ്റിയോട് തോറ്റു. ഒരിക്കൽക്കൂടി കൊൽക്കത്ത ക്ലബ്ബിന് ഇതിനുള്ള അവസരം കൈവന്നിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടി ഷീൽഡ് നേടിയ ബഗാൻ ഫൈനലിൽ ജയിച്ചാൽ അപൂർവ ചരിത്രം പിറക്കും. രണ്ട് കിരീടവും ഒരേ സീസണിൽ നേടുന്ന ആദ്യ ക്ലബ്ബ് കൂടിയായിരിക്കും.

2018-19 സീസണിലാണ് ബെംഗളൂരു എഫ്സി ആദ്യമായി ലീഗ് കിരീടം നേടുന്നത്. 2022-23 സീസണിൽ ഫൈനലിൽ കളിച്ചെങ്കിലും ബഗാനോട് തോറ്റു. അന്നത്തെ തോൽവിക്ക് മധുരപ്രതികാരവും ചരിത്രത്തിൽ രണ്ടാംകിരീടവുമാണ് ടീമിന്റെ ലക്ഷ്യം. 4-3-3 ശൈലിയിലാകും ടീം കളിക്കുന്നത്. മുന്നേറ്റത്തിൽ മൂന്ന് വിദേശതാരങ്ങളെ ഇറക്കാനാണ് സരഗോസയുടെ പദ്ധതിയെങ്കിൽ റയാനും എഡ്ഗാറിനുമൊപ്പം യോർഗെ പെരേര ഡയസ് കളിക്കും. അല്ലെങ്കിൽ ഛേത്രി ആദ്യ ഇലവനിലെത്തും. ആൽബർട്ടോ നൊരുവേര. പെഡ്രോ കാപ്പോ, ലാൽറെംതുംഗ എന്നിവർ മധ്യനിരയിലുണ്ടാകും.

TAGS: ISL | SPORTS
SUMMARY: ISL Final match today, Bengaluru mohan bagan face off

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *