ബൈക്ക് വാങ്ങിയതിന്റെ സന്തോഷം പങ്കിടാനായുള്ള കന്നിയാത്ര; ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് മൂന്നു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

ബൈക്ക് വാങ്ങിയതിന്റെ സന്തോഷം പങ്കിടാനായുള്ള കന്നിയാത്ര; ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് മൂന്നു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂർ: മോട്ടോർ ബൈക്ക് വാങ്ങിയത് ആഘോഷിക്കാനായി പോകുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ ഇടിച്ച് സുഹൃത്തുക്കളായ മൂന്ന് പേർക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെരിയ തൊട്ടിപ്പാളയം സ്വദേശി ആർ നകുലൻ (17), കാരമടൈ സ്വദേശികളായ വി വിധുൻ (16), പി. നിജു (22) എന്നിവരാണ് മരിച്ചത്. കാരമടൈ സ്വദേശി വിനീതിനെ (16) ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിജു ഒരു സെക്കന്റ് ഹാന്റ് 400 സിസി ബൈക്ക് വാങ്ങിയിരുന്നു. സുഹൃത്തുക്കളായ കുട്ടികൾക്കൊപ്പം രാത്രി ഈ ബൈക്കിൽ ഭക്ഷണം കഴിക്കാൻ പോകാമെന്ന് ഇവർ പദ്ധതിയിട്ടു. നിജു വാഹനം ഓടിച്ചപ്പോൾ പ്രായപൂർത്തിയാവാത്ത മുന്ന് കുട്ടികളും പിന്നിലിരിക്കുകയായിരുന്നു.

ബൈക്കിന്റെ ആക്സിലറേറ്റ‍ർ മുഴുവനായി തിരിച്ച് ഓടിച്ച് നോക്കുകന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും എതിർവശത്തു നിന്ന് വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

നകുലനും വിധുനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിജുവിനെ ഉടൻ  ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ ആയില്ല. വിനീത് ഗുരുതര പരുക്കുകളോടെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഓടിച്ചിരുന്ന ജി. ലിംഗേശ്വരനും ഓട്ടോയിൽ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാര്‍ക്കും  അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.

<br>
TAGS : ACCIDENT
SUMMARY : Three friends met a tragic end in a collision with an autorickshaw

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *