ഗേൾഫ്രണ്ടിനെ സ്യൂട്ട്‌കേസിലാക്കി ബോയ്‌സ് ഹോസ്റ്റലില്‍ കയറ്റാന്‍ ശ്രമം; സുരക്ഷാ ജീവനക്കാര്‍ പദ്ധതി പൊളിച്ചു

ഗേൾഫ്രണ്ടിനെ സ്യൂട്ട്‌കേസിലാക്കി ബോയ്‌സ് ഹോസ്റ്റലില്‍ കയറ്റാന്‍ ശ്രമം; സുരക്ഷാ ജീവനക്കാര്‍ പദ്ധതി പൊളിച്ചു

ഹരിയാനയില്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് ഗേൾഫ്രണ്ടിനെ സ്യൂട്ട് കേസില്‍ എത്തിക്കാന്‍ യുവാവിന്‍റെ ശ്രമം. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് സ്യൂട്ട്‌കേസിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സോനിപട്ടിലെ ഒ പി ജിൻഡാൽ സർവകലാശാല ഹോസ്റ്റലിലാണ് സംഭവം നടന്നത്. സ്യൂട്ട്‌കേസില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തെടുക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെക്യൂരിറ്റി ഗാര്‍ഡുകള്‍ വലിയ സ്യൂട്ട്‌കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് വീഡിയോയിലുള്ളത്. കൂട്ടത്തിലുള്ള വിദ്യാര്‍ഥി തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. പെണ്‍കുട്ടി സ്യൂട്ട്‌കേസിലുണ്ട് എന്ന് എങ്ങനെ ഗാര്‍ഡുകള്‍ക്ക് മനസിലായി എന്നത് വ്യക്തമല്ല. ബാഗ് എവിടെയോ ഇടിച്ചപ്പോള്‍ കുട്ടി നിലവിളിച്ചു എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പെണ്‍കുട്ടി ഈ സര്‍വകലാശലയിലെ വിദ്യാര്‍ഥിനിയാണോ എന്നതിലും വ്യക്തതയില്ല.

വിദ്യാര്‍ഥികള്‍ കുസൃതി കാണിക്കുകയായിരുന്നുവെന്നും സുരക്ഷ കര്‍ശനമായതുകൊണ്ടാണ് ഇത് കണ്ടുപിടിക്കാന്‍ സാധിച്ചതെന്നും സര്‍വകലാശാല വ്യക്തമാക്കി. വിഷയത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും സര്‍വകലാശാല പിആര്‍ഒ വ്യക്തമാക്കി.

TAGS : HARIYANA
SUMMARY : Attempt to carry girlfriend in suitcase to boys hostel; The security personnel foiled the plan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *