കൂട്ടുപുഴ പോലീസ് ചെക്‌പോസ്റ്റിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

കൂട്ടുപുഴ പോലീസ് ചെക്‌പോസ്റ്റിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

ഇരിട്ടി: കർണാടകയില്‍ നിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. തൃശൂർ സ്വദേശി സരിത് സെബാസ്റ്റ്യ(39)ന്‍ ആണ് പോലീസ് പിടിയിലായത്. കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയില്‍ ഇരിട്ടി എസ്ഐ കെ ഷറഫുദ്ധീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  ഒന്നര കിലോ കഞ്ചാവും 360 ഗ്രാം ഹാഷിഷ്‌ ഓയിലും ഇയാളില്‍ നിന്ന് പിടികൂടി.

കർണാടകയില്‍ നിന്ന്‌ കൂട്ടുപുഴവഴി കേരളത്തിലേക്ക് നടന്നെത്തിയ പ്രതിയെ സംശയത്തെതുടർന്ന്‌ പരിശോധിക്കുകയായിരുന്നു. ലഹരി വസ്‌തുക്കൾ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ബ്രൗൺ പാക്കിങ് ടാപ്പ്‌ ഉപയോഗിച്ച് മണം പുറത്തുവരാത്ത രീതിയിൽ ഭദ്രമായി പൊതിഞ്ഞ്‌ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഹോമിയോ ഗുളിക സൂക്ഷിക്കുന്ന ചെറിയ ചില്ലുകുപ്പികളിലായിരുന്നു ഹാഷിഷ് ഓയിൽ. 139 കുപ്പിയാണ്‌ പിടിച്ചെടുത്തത്‌. ഹാഷിഷ് ഓയിൽ നിറക്കാൻ പ്രത്യേകം തയാറാക്കിയ കുപ്പിയാണിതെന്ന നിഗമനത്തിലാണ്‌ പോലീസ്‌. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ഇരിട്ടി സിഐ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തശേഷം കോടതിയിൽ ഹാജരാക്കി.
<BR>
TAGS : DRUG ARREST
SUMMARY : Kootupuzha police seized ganja and hashish oil at the check post

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *