ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ 21 സ്കൈവാക്കുകൾ നിർമ്മിക്കും

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ 21 സ്കൈവാക്കുകൾ നിർമ്മിക്കും

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 21 സ്കൈവാക്കുകൾ നിർമ്മിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ). ഇതുവരെ അഞ്ച് സ്കൈവാക്കുകൾ മാത്രമാണ് പാതയിലുള്ളത്. ബാക്കിയുള്ളവ എത്രയും വേഗം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നത് കാൽനടയാത്രക്കാർക്ക് വലിയ അപകടമായി മാറിയിട്ടുണ്ട്. സ്കൈവാക്കുകൾ നിർമിച്ചാൽ ആളുകൾക്ക് തടസമില്ലാതെ റോഡുകൾ മുറിച്ചുകടക്കാനും മറ്റും സാധിക്കുമെന്ന് എൻഎച്ച്എഐ ഉദ്യോഗസ്ഥർ അറിയിച്ചു.

സമീപത്തുള്ള ഗ്രാമങ്ങളിലേക്കും അവശ്യ സേവനങ്ങളിലേക്കും എത്തിച്ചേരാൻ സഹായിക്കുന്നതിന് സ്കൈവാക്കുകളോ ഓവർബ്രിഡ്ജുകളോ നിർമ്മിക്കണമെന്ന് നിരവധി ഗ്രാമവാസികൾ മുമ്പ് എൻ‌എച്ച്‌എ‌ഐയോട് ആവശ്യപ്പെട്ടിരുന്നു. ഹൈവേ മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ അപകടങ്ങൾ സംഭവിച്ച നിരവധി സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സ്കൈവാക്ക് നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും, ഓവർബ്രിഡ്ജുകൾ കൂടുതൽ ഉപയോഗപ്രദമാകുമായിരുന്നുവെന്ന് ഗ്രാമവാസികൾ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ദേശീയപാതയിൽ കൂടുതൽ മേൽപ്പാലങ്ങൾ നിർമ്മിക്കാൻ കാൽനടയാത്രക്കാർ എൻഎച്ച്എഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: BENGALURU | EXPRESSWAY
SUMMARY: NHAI to build 21 skywalks on Bengaluru-Mysuru Highway

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *