മദ്യലഹരിയിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

മദ്യലഹരിയിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ബാഗലഗുണ്ടെയിലാണ് സംഭവം. 81കാരിയായ ആർ. ശാന്ത ഭായിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ മഹേന്ദ്ര സിംഗിനെ (56) പോലീസ് അറസ്റ്റ് ചെയ്തു. ശാന്ത ബായിയുടെ ഭർത്താവ് രാം സിംഗ് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. തുടർന്ന് മകന്റെ കൂടെയായിരുന്നു ഇവരുടെ താമസം. മഹേന്ദ്ര സ്ഥിരം മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നു.

ഇതേതുടർന്ന് അടുത്തിയ ഇയാളെ ഭാര്യ ഉപേക്ഷിച്ചുപോയിരുന്നു. അമ്മ കാരണമാണ് ഭാര്യ പോയതെന്ന് മഹേന്ദ്ര വിശ്വസിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ശാന്ത ഭായിയെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച ശാന്ത ബായിയുടെ മൃതദേഹം കണ്ടെത്തി. ഉടൻ മഹേന്ദ്രയെ പിടികൂടി നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: Alcoholic son held for murdering 81-year-old mom in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *