നിർമാണ തൊഴിലാളികൾ താമസിച്ചിരുന്ന 40ഓളം ഷെഡുകൾക്ക് തീപ്പിടിച്ചു

നിർമാണ തൊഴിലാളികൾ താമസിച്ചിരുന്ന 40ഓളം ഷെഡുകൾക്ക് തീപ്പിടിച്ചു

ബെംഗളൂരു: നിർമാണ തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡുകൾക്ക് തീപ്പിടിച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. നാഗവാരയ്ക്കടുത്തുള്ള വീരന്നപാളയയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ തൊഴിലാളികൾ താത്കാലികമായി കെട്ടിയ ഷെഡുകൾക്കാണ് തീപ്പിടിച്ചത്. 40 ഷെഡുകളാണ് അപകടത്തിൽ കത്തിനശിച്ചത്. കല്യാണ കർണാടക മേഖലയിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും നിർമ്മാണ തൊഴിലാളികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

ഷെഡിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ മുഴുവൻ പേരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീയണച്ചത്. വീരന്നപാളയ മെയിൻ റോഡിലെ സ്വകാര്യ സ്കൂളിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്താണ് ഷെഡുകൾ നിർമ്മിച്ചിരുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഗോവിന്ദപുര പോലീസ് കേസെടുത്തു.

TAGS: BENGALURU | BUILDING CATCHES FIRE
SUMMARY: Fire destroys 40 labourer sheds near Nagawara in Bengaluru, none hurt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *