പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി

പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി

ബെംഗളൂരു: പഴയ ബസുകൾ നവീകരിച്ച് നിരത്തിലിറക്കാൻ പദ്ധതിയുമായി കർണാടക ആർടിസി. ബിഎംടിസിയുടെ പഴയ ബസുകളാണ് ഇതിനായി കെഎസ്ആർടിസി വാങ്ങുക. ഇതുവഴി പൊതുഗതാഗത സർവീസുകളുടെ എണ്ണം കൂട്ടാനും പുതിയ ബസുകൾ വാങ്ങുന്നതിനുള്ള ഭീമൻ ചെലവ് കുറയ്ക്കാനുമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. കെഎസ്ആർടിസിയുടെ റിഫർബിഷ്മെന്റ് ഇനിഷ്യേറ്റീവിൻ്റെ ഭാഗമായാണ് പഴയ ബസുകൾ പുതുക്കിപ്പണിത് നിരത്തിലിറക്കുന്നത്.

250 പഴയ ബസുകൾ ബിഎംടിസിയിൽ നിന്ന് കെഎസ്ആർടിസി ഇതിനോടകം വാങ്ങി. ഓരോ ബസിനും ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം രൂപ വരെയാണ് നൽകിയത്. 15 വർഷത്തെ കാലാവധിക്ക് കുറഞ്ഞത് മൂന്നു വർഷമെങ്കിലും ശേഷിക്കുന്ന ബസുകളാണ് കെഎസ്ആർടിസി വാങ്ങിയത്. കൂടാതെ, ബസുകൾ തിരഞ്ഞെടുക്കുന്നതിന് തുരുമ്പും മാനദണ്ഡമാക്കിയിരുന്നു. നവീകരണത്തിനായി ഓരോ ബസിനും മൂന്ന് ലക്ഷം രൂപയാണ് കെഎസ്ആർടിസി നീക്കിവെക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള കെഎസ്ആർടിസി റീജിയണൽ, ഡിവിഷണൽ വർക്ക്ഷോപ്പുളിലാണ് പ്രവൃത്തി നടക്കുക.

TAGS: BENGALURU | BMTC
SUMMARY: Ksrtc gives new life for old bmtc buses

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *