15-കാരിയെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ആറാംക്ലാസുകാരൻ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

15-കാരിയെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; ആറാംക്ലാസുകാരൻ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

കോഴിക്കോട്: പത്താം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. ആറാംക്ലാസില്‍ പഠിക്കുന്ന പതിനൊന്നുകാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു. നഗരത്തില്‍ നല്ലളം പോലീസ് സ്റ്റേഷൻ പരിധിയില്‍ ഒരാഴ്ച മുമ്പാണ് സംഭവം.

കൗണ്‍സലിങ്ങിനിടയില്‍ പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. തുടർന്ന്, പോലീസ് വിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചു. തിങ്കളാഴ്ച മൂന്നു വിദ്യാർഥികളെയും സിഡബ്ല്യുസിക്ക് മുമ്പാകെ ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS : RAPE CASE
SUMMARY : 15-year-old girl raped by school students; sixth-grader spreads footage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *