വഖഫ് ഭേദഗതി നിയമത്തിനെതിരെ നടൻ വിജയ് സുപ്രീംകോടതിയിൽ

വഖഫ് ഭേദഗതി നിയമത്തിനെതിരെ നടൻ വിജയ് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിക്കെതിരെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. നിയമം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹരജി നൽകിയത്. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഈ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയില്‍ ലഭിച്ചിരുന്നു.

ഏപ്രിൽ 5 ന് പ്രസിഡന്റ് ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകി, അത് നിയമമാക്കി.  രാഷ്ട്രപതി ഒപ്പിടുന്നതിന് മുമ്പെ കോൺഗ്രസ് വിപ്പ് മുഹമ്മദ് ജാവേദ്, ആം ആദ്മി പാർട്ടി എം.എൽ.എ അമാനതുല്ലാ ഖാൻ, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എന്നിവരും മനുഷ്യാവകാശ സംഘടനയായ എ.പി.സി.ആറും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
<BR>
TAGS : ACTOR VIJAY| WAQF BOARD AMENDMENT BILL
SUMMARY : Actor Vijay in Supreme Court against Waqf Amendment Act

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *