ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഏപ്രിൽ മൂന്നിന് രാത്രി ബിടിഎം ലേഔട്ടിൽ രണ്ടുയുവതികൾ നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ യുവാവ് ഒരാളെ കയറിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പരിശോധിച്ച ശേഷം പോലീസ് സ്വമേധയാ കേസെടുത്തിരുന്നു.

2 യുവതികൾ ആളൊഴിഞ്ഞ തെരുവിലൂടെ നടന്നു പോകുന്നതും പിന്തുടർന്നെത്തിയ അക്രമി ഇതിലൊരാളെ കടന്നുപിടിക്കുന്നതുമാണ് ക്യാമറ ദൃശ്യങ്ങളിലുണ്ടായിരുന്നത്. യുവതികൾ അലറിക്കരഞ്ഞതിനെ തുടർന്ന് യുവാവ് ഓടി മറഞ്ഞു. പ്രത്യേക സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തെ തുടർന്ന് നഗരത്തിൽ പട്രോളിങ് ശക്തമാക്കാൻ സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദയ്ക്ക് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു.

TAGS: KARNATAKA | ARREST
SUMMARY: Bengaluru molestation case, Police confirm arrest of one suspect

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *