വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; സുവിശേഷ പ്രവർത്തക പിടിയിൽ

വിദേശരാജ്യങ്ങളിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; സുവിശേഷ പ്രവർത്തക പിടിയിൽ

കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന കേസില്‍ സുവിശേഷ പ്രവര്‍ത്തകയെ പോലീസ് പിടികൂടി. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്.
മണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ നല്‍കിയ പരാതിയിലാണ് ജോളി വര്‍ഗീസിനെ പിടികൂടിയത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്.

കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു തട്ടിപ്പ്. നേരത്തെ ചങ്ങനാശേരി പായിപ്പാട് സ്വദേശി പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ അറസ്റ്റിലായിരുന്നു. മറ്റ് രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
<BR>
TAGS : ARRESTED |  VISA FRAUD
SUMMARY : Crores were stolen by offering nursing jobs in foreign countries; Evangelist arrested

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *