ഐപിഎൽ; ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വിജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്

ഐപിഎൽ; ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വിജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്

ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മിന്നും വിജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. ലക്നൗ സൂപ്പർ ജയന്റ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. 167 റൺസ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറിൽ മറികടന്നു. പുറത്താക്കാതെ 26 റൺസ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ വിജയ ശില്പി. ആദ്യം ബാറ്റ് ചെയ്ത ലക്നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റൺസ് എടുത്തത്.

63 റൺസ് എടുത്ത നായകൻ ഋഷഭ് പന്താണ് ലക്നൗവിന്റെ ടോപ് സ്കോർ. 5 തുടർത്തോൽവികൾക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്നൗ തുലച്ചത്. നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്.

ഒടുവില്‍ ഫോമിലെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്ത് 63(49)നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ് ലക്നൗവിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ചെന്നൈക്ക് വേണ്ടി രവീന്ദ്ര ജഡേജ, മതീഷ പതിരന എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അന്‍ഷുല്‍ കാമ്പോജ്, ഖലീല്‍ അഹമ്മദ്, എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

TAGS: SPORTS | IPL
SUMMARY: CSK Beats lucknow in Ipl

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *