ചരിത്രം കുറിച്ച് വനിതകൾ; ബഹിരാകാശത്തേക്ക് ലേഡീസ് ഒണ്‍ലി ട്രിപ്പ്, പറന്നിറങ്ങിയത് 6 വനിതകൾ

ചരിത്രം കുറിച്ച് വനിതകൾ; ബഹിരാകാശത്തേക്ക് ലേഡീസ് ഒണ്‍ലി ട്രിപ്പ്, പറന്നിറങ്ങിയത് 6 വനിതകൾ

ടെക്‌സാസ്: ചരിത്ര വിജയമായി വനിതകള്‍ മാത്രമായി നടത്തിയ ബഹിരാകാശ ദൗത്യം. പോപ് ഗായിക കാറ്റി പെറി ഉള്‍പ്പെടെയുള്ള ആറ് വനിതകളുമായി ബ്ലൂ ഒറിജിന്റെ എന്‍എസ് 31 ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കര്‍മാന്‍ രേഖയിലൂടെ സഞ്ചരിച്ചാണ് പേടകം ഭൂമിയില്‍ തിരിച്ചെത്തിയത്. പത്ത് മിനിറ്റോളമാണ് ദൗത്യം നീണ്ടുനിന്നത്. സ്ത്രീകളെ സ്വപ്നങ്ങള്‍ കൈയ്യെത്തിപ്പിടിക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ഈ ബഹിരാകാശ യാത്രയ്ക്ക് തുടക്കം കുറിച്ചത്.

അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ഗെയില്‍ കിംങ്, നാസയിലെ മുന്‍ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ ന്യൂയെന്‍, ചലച്ചിത്ര നിര്‍മാതാവ് കരിന്‍ ഫ്‌ളിന്‍, മാധ്യമ പ്രവര്‍ത്തക ലോറന്‍ സാഞ്ചസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനിയായ’ബ്ലൂ ഒറിജിന്‍’ ആണ് ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ടെക്‌സാസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്. ഭൂമിയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള സബ് ഓര്‍ബിറ്റല്‍ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്. തന്റെ യാത്ര മറ്റുള്ളവര്‍ക്കും തന്റെ മകള്‍ക്കും പ്രചോദനമാകട്ടെ എന്ന് കാറ്റി പെറി പ്രതികരിച്ചു. പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല തന്റെ ബഹിരാകാശ യാത്രയെന്ന് ലോറന്‍ സാഞ്ചെസ് പറഞ്ഞു.


<br>
TAGS : SPACE | BLUE ORGIN NS31
SUMMARY : Women in History; Ladies only trip to space, 6 women flew

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *