ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ മുണ്ടേരി വാരം സ്വദേശി കാര്‍ക്കോടകന്‍ പുതിയ വീട്ടില്‍ സലീമിന്റെ മകന്‍ മുഹമ്മദ് ശമല്‍ (25) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം, ശമലും സഹയാത്രികനായ ഗൗരീഷും (23) സഞ്ചരിച്ചിരുന്ന ബൈക്ക് ബിഡദിയില്‍ സ്പീഡ് ബ്രെയ്ക്കറില്‍ നിന്ന് തെന്നി വീണ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. തലക്ക് പരുക്കേറ്റ മുഹമ്മദ് ശമല്‍ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു മരണം. ഗൗരീഷിനെ ചെറിയ പരുക്കുകളോടെ രാംനഗരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട്‌പോയി.

മടിവാളയിലെ സ്വകാര്യ ബേക്കറി കടയില്‍ ജോലിക്കാരനായിരുന്നു മുഹമ്മദ് ഷമല്‍. പോസ്റ്റുമോര്‍ട്ടം ചെയ്തതിനുശേഷം ബെംഗളൂരു ശിഹാബ് തങ്ങള്‍ സെന്ററില്‍ കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ് ഷെറീന. സഹോദരി ഷംല ബാനു. കബറടക്കം കണ്ണൂര്‍ സിറ്റി മൈതാനി പള്ളിയില്‍.
<BR>
TAGS : BIKE ACCIDENT | MALAYALI YOUTH
SUMMARY : A Malayali youth died in a bike accident in Bengaluru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *