പരാതി നല്‍കിയതില്‍ പക; കാസറഗോഡ് കടയിലിട്ട് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി

പരാതി നല്‍കിയതില്‍ പക; കാസറഗോഡ് കടയിലിട്ട് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി

കാസറഗോഡ്: ബേഡകത്ത് പലചരക്ക് കട നടത്തിവന്ന യുവതിയെ കടയ്ക്കുള്ളില്‍ ടിന്നർ ഒഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി. ബേഡകം സ്വദേശിനി രമിത (32) ആണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. കർണാടക സ്വദേശിയായ രാമാമൃതമാണ് ആക്രമണം നടത്തിയത്.

രമിതയുടെ കടയ്ക്ക് സമീപം ഫർണിച്ചർ കട നടത്തിവരികയായിരുന്നു ഇയാള്‍. ഒരു വർഷമായി രാമാമൃതം മദ്യപിച്ച്‌ രമിതയുടെ കടയില്‍ എത്തി ശല്യം ചെയ്തിരുന്നതായി പരാതി ഉയർന്നിരുന്നു. ഇതേക്കുറിച്ച്‌ രമിത കടയുടമയോട് പരാതിപ്പെട്ടതിനെ തുടർന്ന് രാമാമൃതത്തോട് കടമുറി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലിസ് പറഞ്ഞു. ഈ മാസം എട്ടിനാണ് രമിതയ്ക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ രാമാമൃതത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. കേസില്‍ അന്വേഷണം തുടരുകയാണ്.

TAGS : KASARAGOD
SUMMARY : Woman set on fire in Kasaragod shop after filing complaint, killing her

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *