നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 15 വയസ്സുകാരി മരിച്ചു

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 15 വയസ്സുകാരി മരിച്ചു

നേര്യമംഗലം: കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എറണാകുളം നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 15 വയസ്സുകാരി മരിച്ചു. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. പത്തോളം പേര്‍ക്ക് പരുക്കേറ്റു.

ഡിവൈഡറിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴേക്ക് നീങ്ങുകയായിരുന്നു. ബസിൽനിന്നു തെറിച്ചുവീണ 15 വയസ്സുകാരി അടിയിൽപെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

പരുക്കേറ്റ മറ്റുള്ളവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. അപകടം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
<BR>
TAGS : ACCIDENT | ERNAKULAM NEWS,
SUMMARY : KSRTC bus overturns in Neriyamangalam accident; A 15-year-old girl died after being hit

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *