മരുന്നുകളുടെ അഭാവം; കിംസ് ആശുപത്രിയിൽ രണ്ടര വയസുകാരൻ മരിച്ചു

മരുന്നുകളുടെ അഭാവം; കിംസ് ആശുപത്രിയിൽ രണ്ടര വയസുകാരൻ മരിച്ചു

ബെംഗളൂരു: ആവശ്യമായ മരുന്നുകളുടെ അഭാവം കാരണം ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടര വയസുകാരൻ മരിച്ചു. അപസ്മാരം ബാധിച്ച് ചികിത്സയ്ക്കായി 16 ദിവസം മുൻപാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ വൈകുന്നേരം കുട്ടി മരണപ്പെടുകയായിരുന്നു.

ഓൾഡ് ഹുബ്ബള്ളിയിലെ ആനന്ദ് നഗറിലെ താമസക്കാരായ ബഷീർ അഹമ്മദ്-നികത് ദമ്പതികളുടെ മകനാണ് മരിച്ചത്. മരുന്നുകളുടെ സ്റ്റോക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതായി കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. മരുന്നുകൾ വളരെ ചെലവേറിയതാണ് ഇക്കാരണത്താൽ ഇവൻ പുറത്തുനിന്നു വാങ്ങാനും സാധിച്ചിരുന്നില്ലെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Child under treatment for epilepsy dies due to drug shortage at KIMS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *