തെർമൽ പവർ സ്റ്റേഷനിൽ വൻ തീപ്പിടുത്തം

തെർമൽ പവർ സ്റ്റേഷനിൽ വൻ തീപ്പിടുത്തം

ബെംഗളൂരു: റായ്ച്ചൂർ തെർമൽ പവർ സ്റ്റേഷനിൽ (ആർടിപിഎസ്) വൻ തീപ്പിടുത്തം. സ്റ്റേഷന്റെ നാലാമത്തെ യുണിറ്റിലാണ് തീപ്പിടുത്തമുണ്ടായത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഈ സമയം ജീവനക്കാർ പുറത്തായിരുന്നതിനാൽ വൻ അപകടം ഒഴിവായി.

സ്റ്റേഷനിൽ നിന്ന് പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാർ പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപ്പിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | BUILDING CATCHES FIRE
SUMMARY: Fire breaks out at Raichur Thermal Power Station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *