ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോഗർ തൊപ്പി കസ്റ്റഡിയിൽ

ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; വ്ലോഗർ തൊപ്പി കസ്റ്റഡിയിൽ

കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ കേസിൽ കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ എന്നറിയപ്പെടുന്നത് “തൊപ്പി”, പോലീസ് കസ്റ്റഡിയിൽ. വടകര ബസ് സ്റ്റാൻഡിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ തൊപ്പി ചൂണ്ടിയതായും ഇത് ബസ് ജീവനക്കാരെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചതായും പോലീസ് അറിയിച്ചു

വടകര – കൈനാട്ടി ദേശീയപാതയില്‍ മുഹമ്മദ് നിഹാലിന്‍റെ കാർ സ്വകാര്യ ബസിൽ ഉരഞ്ഞിരുന്നു. ഇതേതുടർന്ന് ബസിലെ തൊഴിലാളികളുമായി ഉണ്ടായ തർക്കത്തിലാണ് മുഹമ്മദ് നിഹാല്‍ തോക്ക് ചൂണ്ടിയത്. കാറുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികൾ തടഞ്ഞ് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

നേരത്തെ തൊപ്പിയുടെ വീട്ടിൽ നിന്നും പാലാരിവട്ടം പോലീസ് എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തില്‍ മൂന്ന് പെണ്‍ സുഹൃത്തുക്കളെ പ്രതികളാക്കി പോലീസ് കേസെടുത്തതോടെ നിഹാദ് ഒളിവില്‍ പോയിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പ്രതിയല്ലെന്ന പോലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിഹാദിന്‍റെ ജാമ്യാപേക്ഷ തീര്‍പ്പാക്കുകയായിരുന്നു.
<BR>
TAGS : VLOGGER | YOUTUBER THOPPI
SUMMARY : Gun pointed at bus workers; Vlogger hat in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *