ടാങ്കർ ലോറി റോഡിൽ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരുക്ക്

ടാങ്കർ ലോറി റോഡിൽ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരുക്ക്

ബെംഗളൂരു: വാട്ടർ ടാങ്കർ ലോറി റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരുക്ക്. വൈറ്റ്ഫീൽഡ്. ദൊമ്മസാന്ദ്രയ്ക്ക് സമീപമാണ് അപകടം. അമിതവേഗതയിൽ എത്തിയ വാട്ടർ ടാങ്കർ റോഡിൽ തലകീഴായി മറിയുകയായിരുന്നു. ദൊമ്മസാന്ദ്രയിൽ നിന്ന് വർത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കറിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്.

മുമ്പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത്. സംഭവത്തിൽ ഡ്രൈവർക്കും കാൽനടയാത്രക്കാരനും പരുക്കേറ്റു. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്തെ ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. പിന്നീട് ട്രാഫിക് പോലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Water tanker overturns in road, leaving two injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *