ട്രാക്കിൽ തകരാർ; മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു

ട്രാക്കിൽ തകരാർ; മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: ട്രാക്കിലെ തകരാർ കാരണം മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു. മഹാലക്ഷ്മി സ്റ്റേഷന് സമീപമുള്ള ലൈനിലാണ് ചൊവ്വാഴ്ച വൈകീട്ട് 30 മിനിറ്റിലധികം സർവീസുകൾ തടസ്സപ്പെട്ടത്. വൈകീട്ട് 3.28 മുതലാണ് ട്രെയിൻ സർവീസ് തടസപ്പെട്ടത്. പിന്നീട് സാങ്കേതിക ടീം 4.05ഓടെ പ്രശ്നങ്ങൾ പരിഹരിച്ചതായി ബിഎംആർസിഎൽ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന് ബിഎംആർസിഎൽ അറിയിച്ചു. അതേസമയം മറ്റു ലൈനുകൾക്കിടയിലെ സർവീസ് സാധാരണപെ നടന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ബിഎംആർസിഎൽ ക്ഷമ ചോദിച്ചു.

TAGS: BENGALURU | NAMMA METRO
SUMMARY: Track defect affects Bengaluru metro’s Green Line services briefly

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *